ലാനയുടെ പ്രവർത്തനോദ്ഘാടനവും എംടി അനുസ്മരണവും സംഘടിപ്പിക്കുന്നു
Thursday, January 23, 2025 4:34 PM IST
ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(ലാന) 2025 വർഷത്തെ പ്രവർത്തനോദ്ഘാടനവും എംടി അനുസ്മരണവും ശനിയാഴ്ച രാവിലെ 10ന് കവിയും എഴുത്തുകാരനും കഥാപ്രസംഗകനുമായ ആലംങ്കോട് ലീലാകൃഷ്ണൻ നിർവഹിക്കും.
നിരൂപകനും എഴുത്തുകാരനും ആകാശവണിയുടേയും ദൂരദർശന്റേയും സ്റ്റേഷൻ ഡയറക്ടറുമായിരുന്ന കെ.എം. നരേന്ദ്രൻ സമ്മേളനത്തിന് ആശംസ നേരും.
തുടർന്ന് നടക്കുന്ന "എന്റെ എഴുത്തുവഴികൾ' എന്ന സെഷനിൽ കവികളായ സന്തോഷ് പാലാ, ബിന്ദു ടിജി എന്നിവർ തങ്ങളുടെ എഴുത്ത് അനുഭവങ്ങൾ പങ്കുവയ്ക്കും.
ഈ കവികളെ യഥാക്രമം കവിയും എഴുത്തുകാരുമായ കെ.കെ. ജോൺസൺ, ആമി ലക്ഷ്മി എന്നിവർ പരിചയപ്പെടുത്തും. തുടർന്ന് മീറ്റിംഗിൽ പങ്കെടുക്കുന്നവർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കുകയും ചെയ്യും.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി പങ്കുചേരാവുന്നതണ്.
ലിങ്ക്: https://us02web.zoom.us/j/83201273394, മീറ്റിംഗ് ഐഡി: 832 0127 3394.