എസ്ബി കോളജ് പൂര്‍വ വിദ്യാഥി മഹാസമ്മേളനം: ആശംസകൾ നേർന്ന് അമേരിക്കയിലെ എസ്ബി അലുംമ്നി
ആന്റണി ഫ്രാന്‍സീസ്
Thursday, January 23, 2025 11:06 AM IST
ഷിക്കാഗോ: ചങ്ങനാശേരി എസ്ബി കോളജ് അലുംമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 26ന് എസ്ബി കോളജില്‍ വച്ച് നടക്കുന്ന എസ്ബി കോളജ് പൂര്‍വ വിദ്യാര്‍ഥി മഹാസമ്മേളനത്തിന് ഐക്യദാര്‍ഢ്യവും മംഗളാശംസകളും നേർന്ന് അമേരിക്കൻ ഐക്യനാടുകളിലെ എസ്ബി അലുംമ്നികൾ.
അലുംമ്നി അസോസിയേഷന് പ്രസിഡന്റ് ഡോ. എന്‍.എം. മാത്യു സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. എസ്ബി പൂര്‍വ വിദ്യാര്‍ഥികൂടിയായ ബംഗളൂരു സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ചെയര്‍മാനുമായ പ്രഫ. ജെ. ഫിലിപ്പ് മുഖ്യാതിഥിയാകും.
പൂർവവിദ്യാർഥി മഹാസമ്മേളനത്തിലേക്ക് കോളജ് പ്രിൻസിപ്പലായ റവ.ഫാ. റെജി പ്ലാത്തോട്ടവും എസ്ബി അലുംനി അസോസിയേഷൻ പ്രസിഡന്റ് ഡോ.എൻ.എം. മാത്യുവും സെക്രട്ടറി ഡോ. ഷിജോ കെ. ചെറിയാനും മറ്റു ഭാരവാഹികളും അമേരിക്കൻ ഐക്യനാടുകളിലെ എല്ലാ എസ്ബി അലുംമ്നികളെയും പ്രത്യേകം ക്ഷണിക്കുന്നതായി അറിയിച്ചു.
യു ട്യൂബ് ലിങ്ക് വഴി മഹാസമ്മേളനം ഏവർക്കും തത്സമയം കാണുവാൻ സാധിക്കും Grand Alumni meet2025 Berchmans TV YouTube.com https://www.youtube.com/live/8YhWhWAPXEg?si=DjZhyOfHF_wp8OlY
മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ സ്കോളര്‍ഷിപ്പുകളുടെ വിതരണം, അമ്പത് വര്‍ഷം പിന്നിട്ട പൂര്‍വ വിദ്യാര്‍ഥികളെ ആദരിക്കല്‍, കലാസന്ധ്യ എന്നീ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സമ്മേളനത്തിന്റെ മാറ്റ് വര്‍ധിപ്പിക്കും.
സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ മുന്നോടിയായി എസ്ബി കോളജില്‍ വച്ച് ജനുവരി ആദ്യം ഒരു വിളംബര സമ്മേളനവും നടത്തി.
അലുംമ്നി അസോസിയേഷന് പ്രസിഡന്റ് ഡോ. എന്‍.എം. മാത്യു, സെക്രട്ടറി ഡോ. ഷിജോ കെ. ചെറിയാന്, അസോസിയേഷന്റെ മറ്റ് നേതൃനിരയിലുള്ള ഡോ. ജോസഫ് ജോബ്, ഡോ. സെബിന് എസ്. കൊട്ടാരം, ബ്രിഗേഡിയര്‍ ഒ.എ. ജെയിംസ്, ഡോ. ജോസ് പി. ജേക്കബ്, സിബി ചാണ്ടി, ഡോ. ജോര്‍ജ് സി. ചേന്നാട്ടുശേരി എന്നിവര്‍ വിവിധ തലത്തില്‍ വിവിധ രീതികളില്‍ സമ്മേളനത്തിന്റെ വിജയത്തിനായി ഒത്തൊരുമിച്ച് കോളജ് അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
അതിരൂപതാ വികാരി ജനറാളും കോളജ് മാനേജരുമായ മോണ്‍. ആന്റണി ഏത്തക്കാട്ട്, കോളജ് പ്രിന്‍സിപ്പല്‍ റവ.ഫാ. റെജി പ്ലാത്തോട്ടം, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍, ഡോ. കെ. സിബി ജോസഫ് എന്നിവരും മറ്റ് നിരവധി കോളജ് അധികൃതരും അലുംമ്നി അസോസിയേഷന് ഭാരവാഹികളും അതിന്റെ അംഗങ്ങളുമായി സമ്മേളനത്തിന്റെ വിജയത്തിനുവേണ്ടി കൈകോര്‍ത്ത് ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നു.