ഡാ​ള​സ്: ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റും കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ചേ​ർ​ന്ന് നി​ർ​മാ​താ​വും ന​ട​നു​മാ​യ പ്രേം ​പ്ര​കാ​ശി​ന് ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ഡാള​സി​ൽ ന​ട​ന്ന കേ​ര​ള അ​സോ​സി​യേ​ഷന്‍റെ ക്രി​സ്‌​മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ വേ​ദി​യി​ൽ വ​ച്ചു പ്രേം ​പ്ര​കാ​ശ് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി​യ​ത്.

മ​ല​യാ​ള സി​നി​മ - സീ​രി​യ​ൽ രം​ഗ​ത്തി​ന് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് പ്രേം ​പ്ര​കാ​ശി​ന് പു​ര​സ്കാ​രം ന​ൽ​കി​യ​തെ​ന്ന് ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷി​ജു ഏ​ബ്ര​ഹാ​മും ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​ലൂ​ലി​ലും പ​റ​ഞ്ഞു.



ഇ​രു​വ​രും ചേ​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് പു​ര​സ്കാ​ര​വും പ്ര​ശ​സ്തി​പ​ത്ര​വും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി​യ​ത്. ഗാ​യ​ക​ൻ, ന​ട​ൻ, ച​ല​ച്ചി​ത്ര, ടെ​ലി​വി​ഷ​ൻ സീ​രി​യ​ൽ നി​ർ​മാ​താ​വ്, സം​രം​ഭ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വ്യ​ക്തി​ത്വ​മാ​ണ് പ്രേം ​പ്ര​കാ​ശി​ന്‍റേ​തെ​ന്നു ഐ​സി​ഇ​സി പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്രേം ​പ്ര​കാ​ശി​നെ ആ​ദ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ഭി​മാ​നി​ക്കു​ന്ന​താ​യി ഡാള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​ലൂ​ലി​ൽ പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു.