ഓസ്ട്രിയന്‍ ചാന്‍സലര്‍ കാൾ നെഹാമർ രാജിവച്ചു
ജോസ് കുമ്പിളുവേലില്‍
Monday, January 6, 2025 11:53 AM IST
ബെര്‍ലിന്‍: ഓസ്ട്രിയയിലെ സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ചാന്‍സലര്‍ കാൾ നെഹാമർ രാജിവച്ചു. നെഹാമറുടെ പീപ്പിൾസ് പാർട്ടിയും സോഷ്യൽ ഡെമോക്രാറ്റ് എന്ന മറ്റൊരു പാർട്ടിയും തമ്മിൽ സർക്കാർ രൂപവത്കരിക്കാൻ നടത്തിയ ചർച്ചകൾ പൊളിഞ്ഞതിനെ തുടര്‍ന്നാണ് രാജി.
2021 ഡിസംബറിലാണ് ചാന്‍സലറായി നെഹാമര്‍ ചുമതലയേറ്റത്. സെപ്റ്റംബറിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ നിലപാടു പുലർത്തുന്ന ഫ്രീഡം പാർട്ടി 29 ശതമാനം വോട്ടുകളുമായി ഒന്നാമതെത്തിയിരുന്നു.
എന്നാൽ, റഷ്യയെ പിന്തുണയ്ക്കുന്ന ഫ്രീഡം പാർട്ടിയുമായി സർക്കാരുണ്ടാക്കുന്നതിനു മറ്റു പാർട്ടികൾക്കു താത്പര്യമില്ലായിരുന്നു. ഫ്രീഡം പാർട്ടിയെ ഒഴിവാക്കി സർക്കാർ രൂപവത്കരിക്കാൻ നെഹാമർ നടത്തിയ ശ്രമങ്ങളാണു പരാജയപ്പെട്ടത്.