സാജൻ ചെറിയാൻ അയർലൻഡിൽ അന്തരിച്ചു
ജെയ്സൺ കിഴക്കയിൽ
Friday, January 3, 2025 5:42 PM IST
ഡബ്ലിൻ: കാവനിൽ മലയാളിയായ സാജൻ ചെറിയാൻ(48) അന്തരിച്ചു. അർബുദബാധയെത്തുടർന്നു ചികിത്സായിലായിരുന്നു. സംസ്കാരം പിന്നീട്. കാവൻ ജനറൽ ആശുപത്രി ജീവനക്കാരനായിരുന്നു.
ചങ്ങനാശേരി ചെത്തിപ്പുഴ ചെറിയാൻ പടനിലത്തിന്റെയും പരേതയായ മേരിക്കുട്ടിയുടെയും മകനാണ്. ഭാര്യ: സ്മിത. മകൻ: സിറോൺ. സഹോദരങ്ങൾ: സനുമോൾ(ഓസ്ട്രേലിയ), സൈജു (യുകെ).