ജർമനിയിൽ അന്തരിച്ച മാന്നാർ സ്വദേശി ബോസ് പത്തിച്ചേരിലിന്റെ സംസ്കാരം വ്യാഴാഴ്ച
ജോസ് കുമ്പിളുവേലില്‍
Thursday, January 9, 2025 1:15 PM IST
ബെര്‍ലിന്‍: ജര്‍മനിയിലെ നൊയസില്‍ അന്തരിച്ച കടപ്ര മാന്നാർ സ്വദേശി ബോസ് പത്തിച്ചേരിലിന്(75) ജര്‍മനിയിലെ മലയാളി സമൂഹം വ്യാഴാഴ്ച അന്ത്യാഞ്ജലി അര്‍പ്പിക്കും. പ്രാദേശിക സമയം രാവിലെ എട്ടിന് നൊയസിലെ ഫ്രീഡ്ഹോഫ് കപ്പേളയിലാണ് (Friedhofkappelle Rheydter str 191, 41464 Neuss) സംസ്കാര ചടങ്ങുകൾ നടക്കുന്നത്.
ഭാര്യ: അന്നമ്മ പത്തിച്ചേരിൽ. മകള്‍: ബിയാന. മരുമകന്: അന്‍ഡ്രെ ഹ്യുസ്ക്കന്. കൊച്ചുമക്കള്‍: മിന, നിലന്‍. 1980കളിൽ ജർമനിയിലെത്തിയ മലയാളിയാണ് ബോസ്. ആദ്യ കാലത്ത് മ്യൂള്‍ഹൈം അന് ഡെര്‍ റൂറില്‍ എത്തിയ ബോസ് പിന്നീട് നൊയസിലേയ്ക്ക് താമസം മാറ്റിയിരുന്നു.
ജര്‍മനിയിലെ ഓര്‍ത്തഡോക്സ് സഭയിലെ സജീവ പ്രവര്‍ത്തകനായിരുന്നു. നാടകം എഴുത്ത്, അഭിനയം മാത്രമല്ല ഓട്ടംതുള്ളല്‍ കലാകാരനുമായിരുന്നു. കടപ്ര മാന്നാര്‍ പള്ളികളുമായും സജീവബന്ധം പുലര്‍ത്തിയിരുന്നു.