സമൂഹ മാധ്യമം അല്ല തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്; മസ്കിന് മറുപടിയുമായി ഒലാഫ് ഷോൾസ്
ജോസ് കുമ്പിളുവേലിൽ
Saturday, January 4, 2025 5:14 PM IST
ബെര്‍ലിന്‍: ജർമനിയിലെ തെരഞ്ഞെടുപ്പ് തീരുമാനിക്കാൻ സമൂഹ മാധ്യമ ചാനലുകളുടെ ഉടമകളെ അനുവദിക്കരുതെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്. തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ഡച്ച്ലാൻഡിനെ (എഎഫ്ഡി) ഇലോൺ മസ്ക് പിന്തുണച്ചതിനെ തുടർന്നാണ് ഷോൾസിന്റെ പ്രസ്താവന.
ഫെബ്രുവരി 23ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ തീരുമാനം എടുക്കാൻ ജർമൻ പൗരന്മാർക്ക് മാത്രമേ അധികാരമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പുതുവത്സര പ്രസംഗത്തിലാണ് ഷോൾസ് ഇക്കാര്യം വ്യക്തമാക്കിയത്.