ജര്‍മനിയില്‍ എക്സ്കവേറ്റര്‍ മോഷ്ടിച്ച് ആക്രമണം; പ്രതിയെ വെടിവച്ചു കൊന്നു
ജോസ് കുമ്പിളുവേലിൽ
Thursday, January 2, 2025 4:48 PM IST
ബെര്‍ലിന്‍: ജര്‍മനിയില്‍ എക്സ്കവേറ്റര്‍ ട്രക്ക് മോഷ്ടിച്ച് ആക്രമണം നടത്തിയ പ്രതിയെ പോലീസ് വെടിവച്ച് കൊന്നു. തെക്കന്‍ സംസ്ഥാനമായ ബാഡന്‍ വുര്‍ട്ടംബര്‍ഗിലെ നിർമാണ കമ്പനിയിൽ നിന്നുമാണ് ഇയാൾ എക്സ്കവേറ്റര്‍ ട്രക്ക് മോഷ്ടിച്ചത്.
തുടർന്ന് അക്രമാസക്തമായ പ്രതിയുടെ നേർക്ക് പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. നിര്‍മാണ കമ്പനിയുടെ പരിസരത്തുണ്ടായിരുന്ന പൊലീസ് പട്രോളിംഗ് കാറിനും നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തി.
ആക്രമണത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. ഉച്ചകഴിഞ്ഞ് 2.30 നടന്ന സംഭവത്തില്‍ 38 വയസുകാരനായ പ്രതി 52 മിനിറ്റാണ് ആക്രമണം നടത്തിയത്.