ഏലിയാസ് ജോൺ അന്തരിച്ചു
ജെയ്സൺ കിഴക്കയിൽ
Friday, January 3, 2025 2:02 AM IST
ഡബ്ലിൻ: മകനെയും കുടുംബത്തെയും കാണുന്നതിനായി അയർലൻഡിലെത്തിയ മലയാളി കോതമംഗലം കോഴിപ്പിള്ളി പടിഞ്ഞാറേക്കുടിയിൽ ഏലിയാസ് ജോൺ(68) അന്തരിച്ചു. കോതമംഗലം സ്വദേശി ബേസിൽ രാജിന്റെ പിതാവാണ് പരേതൻ.
വാട്ടർഫോർഡിലുള്ള ഇദ്ദേഹത്തെ കാണുന്നതിനായാണ് ഏലിയാസ് ജോൺ അയർലൻഡിലെത്തിയത്. അസുഖബാധിതനായ ഏലിയാസ് ജോണിനെ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി മലയാളികൾ ഗോഫൻഡ് വഴി പണം സ്വരൂപിക്കാനാരംഭിച്ചു.