ജര്‍മനിയില്‍ വെടിവയ്പ് രണ്ടുപേര്‍ കൊല്ലപ്പെട്ടു
ജോസ് കുമ്പിളുവേലില്‍
Thursday, January 9, 2025 8:17 AM IST
ബര്‍ലിന്‍: ബാഡന്‍ വുര്‍ട്ടംബര്‍ഗ് സംസ്ഥാനത്തിലെ ബാഡ് ഫ്രീഡ്രിഷ്ഷാലിലെ ഹെനെല് ഗിയര്‍ കമ്പനിയിലുണ്ടായ വെടിവയ്പില്‍ രണ്ട് പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരം 5.45 മണിയോടെയാണ് മുഖംമൂടി ധരിച്ച് ആയുധധാരിയായ ഒരാള്‍ കൊഹെന്ഡോര്ഫ് ജില്ലയിലെ ഫാക്ടറിയില്‍ അതിക്രമിച്ച് കയറിയത്. കുറ്റകൃത്യം നടത്തിയ ആള് ഓടി രക്ഷപെട്ടു.
പ്രതിക്കുവേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. വന്‍ പോലീസ് സന്നാഹത്തില്‍ ഹെലികോപ്റ്ററും പ്രത്യേക ഓപ്പറേഷന് ടീമും ഉപയോഗിച്ച് പോലീസ് പ്രവര്‍ത്തിക്കുന്നുണ്ട്.