സിറിയയുടെ പുതിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ജര്‍മന്‍, ഫ്രഞ്ച് വിദേശകാര്യ മന്ത്രിമാര്‍
ജോസ് കുമ്പിളുവേലിൽ
Tuesday, January 7, 2025 4:06 PM IST
ബെര്‍ലിന്‍: സിറിയയിലെ അഹമ്മദ് അൽ-ഷറയുമായും മറ്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി ജര്‍മന്‍ വിദേശകാര്യമന്ത്രി അന്നലീന ബെയര്‍ബോക്കും ഫ്രഞ്ച് നയതന്ത്രജ്ഞനും.
ബഷര്‍ അസദിനെ പുറത്താക്കിയ ശേഷം സിറിയ സന്ദര്‍ശിക്കുന്ന ആദ്യ യൂറോപ്യന്‍ യൂണിയന് നയതന്ത്രജ്ഞരാണ് ഇരുവരും. ജര്‍മനിയുമായും ഇയുവുമായുള്ള പുതിയ സിറിയന്‍ സർക്കാരിന്റെ ബന്ധം സിറിയയുടെ പുതിയ രാഷ്ട്രീയ വ്യവസ്ഥയില്‍ ഒരു പങ്കുവഹിക്കും.
എല്ലാ വംശീയ മതവിശ്വാസങ്ങളിലും സ്ത്രീകളും പുരുഷന്മാരും സംരക്ഷിക്കപ്പെടണമെന്ന് ബെയര്‍ബോക്ക് പറഞ്ഞു. സന്ദര്‍ശന വിവരം ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരോട്ട് എക്സില്‍ പോസ്റ്റ് ചെയ്തു.
ഫ്രാന്‍സും ജര്‍മനിയും ഒരുമിച്ച് സിറിയന്‍ ജനതയ്ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നും അറിയിച്ചു. സിറിയ സുസ്ഥിരവും സമാധാനപരവുമായ രാജ്യമാവട്ടെയെന്ന് ബാരോട്ട് പ്രത്യാശ പ്രകടിപ്പിച്ചു.
എല്ലാ സിറിയക്കാരുടെയും അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമെന്ന പ്രതീക്ഷ കൂടിയാണ് ഇവരുടെ സന്ദര്‍ശനമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.