ലോസ് ആഞ്ചലസിൽ കാട്ടുതീ: അഞ്ച് മരണം
Thursday, January 9, 2025 2:13 PM IST
ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരാതിർത്തികളിൽ പടർന്ന കാട്ടുതീയിൽ അഞ്ചുപേർ മരിച്ചതായി റിപ്പോർട്ട്. പതിനായിരക്കണക്കിനാളുകളെ അഗ്നിദുരന്തം ബാധിച്ചു. ആയിരക്കണക്കിനു കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചു.
നിരവധിപ്പേർ വിവിധയിടങ്ങളിൽ കുടുങ്ങി. കാട്ടുതീ ബാധിച്ചവരിൽ പ്രമുഖ ഹോളിവുഡ് അഭിനേതാക്കളും സംഗീതജ്ഞരും മറ്റ് സെലിബ്രിറ്റികളും ഉൾപ്പെടുന്നു. 70,000ലേറെ ആളുകളെ ഒഴിപ്പിച്ചു. 16,000 ഏക്കർ കത്തി നശിച്ചു.
ലോസ് ആഞ്ചലസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 1,500ലേറെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നു.