ഫി​ല​ഡ​ൽ​ഫി​യ: ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന ജോ​ർ​ദാ​ൻ ന​ദി​യു​ടെ മു​ൻ​പി​ൽ പ​ത​റാ​തെ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​തി​ന് ജോ​ഷ്വ​യ്ക്ക് സാ​ധി​ച്ച​ത് ദൈ​വീ​ക കൃ​പ ല​ഭി​ച്ച​ത് കൊ​ണ്ടാ​ണെ​ന്നും അ​തു പോ​ലെ ജീ​വി​ത​ത്തി​ൽ പ്ര​തി​സ​ന്ധി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​രു​മ്പോ​ൾ താ​ങ്ങാ​യി ത​ണ​ലാ​യി ദൈ​വം ന​മ്മോ​ടൊ​പ്പം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഡോ. ​വി​നോ ജോ​ൺ ഡാ​നി​യേ​ൽ പ​റ​ഞ്ഞു.

2025 വ​ർ​ഷ​ത്തെ പ്ര​ഥ​മ രാ​ജ്യാ​ന്ത​ര പ്രെ​യ​ർ​ലൈ​ൻ (556-ാമ​ത്) സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു വി​നോ ജോ​ൺ. വ​ഴി​കാ​ട്ടി​യാ​യി പ​രി​ശു​ദ്ധാ​ത്മാ​വി​നെ സ്വീ​ക​രി​ച്ച​താ​ണ് ജോ​ഷ്വ ജീ​വി​ത​ത്തി​ൽ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​തി​ന് കാ​ര​ണം. ഇ​ത് ജീ​വി​ത മാ​തൃ​ക​യാ​യി നാം ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​നോ ജോ​ൺ പ​റ​ഞ്ഞു.

ടി.​ജി. ഏ​ബ്ര​ഹാ​മി​ന്‍റെ (ഷി​ക്കാ​ഗോ) പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ ഐ​പി​എ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി.​വി. സാ​മു​വേ​ൽ സ്വാ​ഗ​ത​മാ​ശം​സി​ക്കു​ക​യും മു​ഖ്യ​തി​ഥി ഡോ. ​വി​നോ ജെ. ​ഡാ​നി​യേ​ലി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഏ​ബ്ര​ഹാം കെ. ​ഇ​ടി​ക്കു​ള (ഹൂ​സ്റ്റ​ൺ) മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.


ഷി​ക്കാ​ഗോ​യി​ൽ നി​ന്നു​ള്ള അ​മ്മി​ണി ഏ​ബ്ര​ഹാം നി​ശ്ച​യി​ക്ക​പ്പെ​ട്ട പാ​ഠ​ഭാ​ഗം വാ​യി​ച്ചു.​വി​വാ​ഹ വാ​ർ​ഷി​ക​വും ജ​ന്മ​ദി​ന​വും ആ​ഘോ​ഷി​ച്ച​വ​രെ സി.​വി. സാ​മു​വേ​ൽ അ​നു​മോ​ദി​ച്ചു. ഐ​പി​എ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​വാ​ര പ്രാ​ർ​ഥ​നാ​യോ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ബ​ന്ധി​ച്ചി​രു​ന്നു​വെ​ന്ന് കോ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​എ. മാ​ത്യു പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. പാ​സ്റ്റ​ർ ടി.​വി. ജോ​ർ​ജ് (ഡാ​ള​സ്) സ​മാ​പ​ന പ്രാ​ർ​ഥന​യും ആ​ശീ​ർ​വാ​ദ​വും നി​ർ​വ​ഹി​ച്ചു. ഷി​ബു ജോ​ർ​ജ് (ഹൂ​സ്റ്റ​ൺ), ജോ​സ​ഫ് ടി. ​ജോ​ർ​ജ് (രാ​ജു) (ഹൂ​സ്റ്റ​ൺ) എ​ന്നി​വ​ർ ടെ​ക്നി​ക്ക​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി​രു​ന്നു.