ബ​ർ​മിം​ഗ്ഹാം: ആ​വേ​ശ​ക​ര​മാ​യ യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി സ​മീ​ക്ഷ യു​കെ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്നു. അ​ടു​ത്ത ശ​നി​യാ​ഴ്ച​യോ​ടെ ഏ​രി​യ സ​മ്മേ​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.

ല​ണ്ട​ൻ, മാ​ഞ്ച​സ്റ്റ​ർ, ബ​ർ​മിം​ഗ്ഹാം, വെ​യി​ൽ​സ് തു​ട​ങ്ങീ നാ​ല് ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളും ഈ ​മാ​സം വി​വി​ധ തീ​യ​തി​ക​ളി​ലാ​യി ചേ​രും. നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡി​ൽ പു​തി​യ ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും.

സം​ഘ​ട​ന​യെ മി​ക​വു​റ്റ​താ​ക്കാ​ൻ യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച ക്രി​യാ​ത്മ​ക നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഏ​രി​യ സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും. വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള​വ​ർ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളാ​കും.

ഭാ​വി​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്നേ​തൃ​ത്വം ന​ൽ​കാ​ൻ ഊ​ർ​ജ്ജ്വ​സ്വ​ല​രാ​യ പു​തി​യ ക​മ്മി​റ്റി​യെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ക്കും. അ​തി​നി​ടെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള യൂ​ണി​റ്റ്സ മ്മേ​ള​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ജൂ​ലൈ 31ന് ​നോ​ർ​ത്താം​പ്റ്റ​ണി​ലാ​യി​രു​ന്നു.

ഇ​ത്ത​വ​ണ​ത്തെ ആ​ദ്യ യൂ​ണി​റ്റ് സ​മ്മേ​ള​നം. ബ്രി​ട്ട​നി​ൽ ആ​കെ സ​മീ​ക്ഷ​യ്ക്ക് 33 യൂ​ണി​റ്റു​ക​ളാ​ണ് ഉ​ള്ള​ത്. ക​രു​ത്തു​റ്റ ക​മ്മി​റ്റി​ക​ൾ എ​ല്ലാ​യി​ട​ത്തും പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. യു​വാ​ക്ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച​ത്.


ദേ​ശീ​യ സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ൾ സ​ജീ​വ​മാ​ണ്. ഈ ​മാ​സം 30ന് ​ബ​ർ​മിം​ഗ്ഹാ​മി​ലാ​ണ് ദേ​ശീ​യ സ​മ്മേ​ള​നം. നേം ​പാ​രി​ഷ് സെ​ന്‍റ​ർ ഹാ​ളാ​ണ് വേ​ദി.

ഇ​രു​ന്നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ ദേ​ശീ​യ സ​മ്മേ​ള​ത്തി​ന്‍റെ ഭാ​ഗ​മാ​കും. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തു​ന്ന സ​മ്മേ​ള​നം, അ​ടു​ത്ത സ​മ്മേ​ള​ന കാ​ല​യ​ള​വ് വ​രെ​യു​ള്ള ന​യ​പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യും.

ചൂ​ര​ൽ​മ​ല​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ സ​മ്മേ​ള​നം ഒ​രു ദി​വ​സ​ത്തേ​ക്ക് ചു​രു​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഉ​ള്‍​പ്പ​ടെ ര​ണ്ട് ദി​വ​സ​മാ​യി​രു​ന്നു സ​മ്മേ​ള​നം. രാ​ഷ്ട്രീ​യ​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.