നെ​ന്മാ​റ: അ​ന്പ​ത്തി​യ​ഞ്ച​ടി സം​ഭ​ര​ണ​ശേ​ഷി​യു​ള്ള പോ​ത്തു​ണ്ടി ഡാ​മി​ൽ നി​ല​വി​ൽ 46.48 അ​ടി​യാ​യി വെ​ള്ളം ഉ​യ​ർ​ന്നു. ഇ​തോ​ടെ പു​ഴ​യി​ലേ​ക്കു​ള്ള സ്പി​ൽ ഷ​ട്ട​റി​നു​മു​ക​ളി​ൽ അ​ഞ്ച​ടി​യോ​ളം വെ​ള്ളം ഉ​യ​ർ​ന്നു.

ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ ഒ​ന്പ​തി​നു 20.86 അ​ടി വെ​ള്ള​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​നു​ശേ​ഷ​മാ​ണ് അ​ണ​ക്കെ​ട്ടി​ൽ വെ​ള്ളം സം​ഭ​ര​ണ​ശേ​ഷി​യു​ടെ പ​ര​മാ​വ​ധി​യി​ൽ എ​ത്തി​യ​ത്. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 26 അ​ടി വെ​ള്ളം ജൂ​ലൈ മാ​സ​ത്തി​ൽ​ത​ന്നെ സം​ഭ​രി​ക്കാ​ൻ ക​ഴി​ഞ്ഞു. ചെ​റി​യ ഡാ​മു​ക​ളെ റൂ​ൾ​ക​ർ​വ് നി​ബ​ന്ധ​ന​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ​തു​ട​ർ​ന്ന് പോ​ത്തു​ണ്ടി ഡാ​മി​ൽ 50 അ​ടി​ക്കു​മു​ക​ളി​ൽ വെ​ള്ളം എ​ത്തി​യാ​ൽ മാ​ത്ര​മേ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി പു​ഴ​യി​ലേ​ക്ക് വെ​ള്ളം​തു​റ​ക്കു​ക​യു​ള്ളൂ.

മൂ​ന്നു​ദി​വ​സ​മാ​യി മേ​ഖ​ല​യി​ൽ മ​ഴ കു​റ​വാ​യ​തി​നെ​തു​ട​ർ​ന്ന് നെ​ല്ലി​യാ​മ്പ​തി മ​ല​നി​ര​ക​ളി​ൽ​നി​ന്ന് ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കും കു​റ​ഞ്ഞി​ട്ടു​ണ്ട്. 50 അ​ടി​യി​ൽ വെ​ള്ളം എ​ത്തി​യാ​ൽ മാ​ത്ര​മേ ഡാം ​തു​റ​ക്കു​ന്ന​തി​നു​ഒ​ന്നാം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യു​ള്ളൂ.