പുഴയിൽനിന്നും കാട്ടാനക്കുട്ടിയുടെ ജഡം പുറത്തെടുത്തു
1574199
Tuesday, July 8, 2025 11:25 PM IST
കല്ലടിക്കോട്: പാലക്കയം തരിപ്പപതി മുണ്ടനാട് കരിമലപുഴയിൽ കല്ലുംചാട്ടം ഭാഗത്ത് കണ്ടെത്തിയ കാട്ടാനക്കുട്ടിയുടെ ജഡം പോസ്റ്റുമാർട്ടം നടത്തി സംസ്കരിച്ചു.
ഒരുവയസിൽതാഴെ പ്രായമുള്ള പിടിയാനക്കുട്ടിയാണ്. ജഡത്തിനു നാലുദിവസത്തോളം പഴക്കമുണ്ട്. തിങ്കളാഴ്ച വൈകീട്ടാണ് ആനക്കുട്ടിയുടെ ജഡം വനം ഉദ്യോഗസ്ഥർ കണ്ടത്.
ഡോ. ഡാനിയേൽ അബ്രഹാം, ഡോ. സുവർണ, ഡോ.കെ. അബ്ദുൾ റഷീദ്, ഡിഎഫ്ഒ സി. അബ്ദുൾ ലത്തീഫ്, ലിജോ പനങ്ങാടൻ, റേഞ്ച് ഓഫീസർ ഇ. ഇംറോസ് ഏലിയാസ്, നവാസ്, വാർഡ് അംഗം രാജി ജോണി എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.