കോയന്പത്തൂരിൽ കാറ്റലിസ്റ്റ് കോൺക്ലേവ് നടത്തി
1574195
Tuesday, July 8, 2025 11:25 PM IST
കോയന്പത്തൂർ: നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ എൻജിഐ ടിബിഐ, സ്റ്റാർട്ടപ്പ് ടിഎന്നുമായി സഹകരിച്ച് കാറ്റലിസ്റ്റ് കോൺക്ലേവ് 1.0 സംഘടിപ്പിച്ചു. തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രീ-ഇൻകുബേഷൻ സെന്ററുകൾ, എംഎസ്എംഇ-എച്ച്ഐ യൂണിറ്റുകൾ, ഇഡിസി, ഐഐസി സെല്ലുകൾ, വ്യാവസായിക ഗവേഷണ വികസന ഹബുകൾ എന്നിവയെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംരംഭമാണിത്.
എൻജിഐ ടിബിഐയുടെ പ്രസിഡന്റും നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സെക്രട്ടറിയുമായ ഡോ. പി. കൃഷ്ണകുമാർ കോൺക്ലേവിൽ അധ്യക്ഷത വഹിച്ചു. കെ.ഇ. പ്രകാശ് എംപി, സ്റ്റാർട്ടപ്പ് ടിഎൻ സിഇഒ ശിവരാജ രാമനാഥൻ എന്നിവർ പങ്കെടുത്തു. എൻജിഐ ടിബിഐയിൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പുകളുടെ ഉത്പന്ന അനാഛാദനങ്ങളും പരിപാടിയിൽ ഉണ്ടായിരുന്നു.