പാലിയേറ്റീവ് കെയർ ദിനമാചരിച്ചു
1600384
Friday, October 17, 2025 6:06 AM IST
വഴിത്തല: ലോക പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ വാഴക്കുളം സെന്റ് ജോർജ്സ് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റും ഡയാലിസിസ് സെന്ററും സന്ദർശിച്ചു.
ഗൈഡ് ക്യാപ്റ്റൻ ലീൻ ജോണിന്റെ നേതൃത്വത്തിൽ കുട്ടികൾ സമാഹരിച്ച തുക കൈമാറി. ഡയാലിസിസ് സെന്ററിന്റെ ചുമതല വഹിക്കുന്ന ജീവ ജോർജ്, മെൽവിൻ ജോളി പ്രവർത്തനങ്ങൾ വിശദീകരിച്ച് നൽകി.