ചെ​റു​തോ​ണി: ഷോ​പ്പ് സൈ​റ്റു​ക​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നും 1993 ച​ട്ട പ്ര​കാ​ര​മു​ള്ള ഭൂ​മി​യി​ൽ വി​സ്തൃ​തി പ​രി​ഗ​ണി​ക്കാ​തെ കെ​ട്ടി​ട നി​ർമാ​ണം ന​ട​ത്തു​ന്ന​തി​നും അ​നു​മ​തി ന​ൽ​കിക്കൊ​ണ്ടു​ള്ള മ​ന്ത്രിസ​ഭാ തീ​രു​മാ​നം സ​ർ​ക്കാ​ർ മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രോ​ടും വ്യാ​പാ​രി​ക​ളോ​ടു​മൊ​പ്പ​മാ​ണെ​ന്നു വ​്യക്ത​മാ​ക്കു​ന്ന​താ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ അ​റി​യി​ച്ചു. ക​ട്ട​പ്പ​ന​യി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഉ​ള്ള ഷോ​പ് സൈ​റ്റു​ക​ൾ​ക്ക് പ​ട്ട​യം ന​ൽ​കാ​നാ​കും.

നാ​ളി​തു​വ​രെ കൃ​ഷി​ക്കും വീ​ടു​ക​ൾ​ക്കും മാ​ത്ര​മാ​ണ് പ​ട്ട​യം ന​ൽ​കി​യി​രു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ന്നി​രു​ന്ന പ​ല കെ​ട്ടി​ട​ങ്ങ​ൾ​ക്കും പ​ട്ട​യം ന​ല്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.
പു​തി​യ മ​ന്ത്രിസ​ഭാ യോ​ഗ തീ​രു​മാ​ന​ത്തി​ലൂ​ടെ പ്രശ്നങ്ങൾക്ക് പ​രി​ഹാ​ര​മാ​യി. ഇ​ത് മ​ല​യോ​ര മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് മ​റ്റൊ​രു മു​ഖം ന​ൽ​കു​മെ​ന്നും ജോ​സ് പാ​ല​ത്തി​നാ​ൽ അ​വ​കാ​ശ​പ്പെ​ട്ടു.