ജിഎസ്ടി: നീക്കം പിൻവലിക്കണമെന്ന്
1600377
Friday, October 17, 2025 6:06 AM IST
തൊടുപുഴ: ഇൻഷ്വറൻസ് ഏജന്റുമാരുടെ കമ്മീഷനിൽനിന്ന് ജിഎസ്ടി ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഓൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കമ്മീഷനിൽനിന്ന് 18 ശതമാനം ജിഎസ്ടി ഈടാക്കാനാണ് നീക്കം.
പോളിസി ചേർക്കുകയെന്നത് ശ്രമകരമായ ജോലിയാണ്. തുച്ഛമായ വരുമാനത്തിൽനിന്നു ജിഎസ്ടിയുംകൂടി ഈടാക്കിയാൽ ലക്ഷക്കണക്കിന് ഏജന്റുമാരുടെ ജീവിതം ദുരിതപൂർണമാകുകയും ഈ മേഖലയിൽനിന്നു കൊഴിഞ്ഞുപോക്ക് ഉണ്ടാകാൻ ഇടയാകുകയും ചെയ്യും. ഈ തീരുമാനം കന്പനികൾ ഉടൻ പിൻവലിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് റോയി ജോണ്, ജനറൽ സെക്രട്ടറി വിൻസന്റ് ഇഗ്നേഷ്യസ് എന്നിവർ അറിയിച്ചു.