യുവജന സംരക്ഷണ സമിതി ധര്‍ണ
1599725
Tuesday, October 14, 2025 11:53 PM IST
കട്ടപ്പന: കാഞ്ചിയാര്‍ പഞ്ചായത്തിലെ ഒന്ന, രണ്ട്, 16 വാര്‍ഡുകളിലെ പട്ടയവിതരണവും ലൈഫ്, പിഎംഎവൈ പദ്ധതികളില്‍ വീടുകളുടെ നിര്‍മാണവും വൈകുന്നതില്‍ പ്രതിഷേധിച്ച് യുവജന സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കാഞ്ചിയാര്‍ പള്ളിക്കവലയിലെ അയ്യപ്പന്‍കോവില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പടിക്കല്‍ ജനകീയ ധര്‍ണ നടത്തി. മലയോര ജനകീയ അവകാശ സംരക്ഷണ സമിതി, കാര്‍ഷക അതിജീവന സംരക്ഷണ സമിതി എന്നിവരുടെ സഹകരണത്തോടെയായിരുന്നു പ്രതിഷേധം.
പള്ളിക്കവലയില്‍നിന്ന് ആരംഭിച്ച പ്രകടനത്തെത്തുടര്‍ന്ന് ഓഫീസ് പടിക്കല്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ലൈജു ബിജു ഉദ്ഘാടനംചെയ്തു. കര്‍ഷക അതിജീവന സംരക്ഷണ സമിതി രക്ഷാധികാരി പി.സി. വിജയന്, മലയോര ജനകീയ അവകാശ സംരക്ഷണ സമിതി പ്രസിഡന്റ് തങ്കച്ചന് പറപ്പള്ളി, മോബിന് ജോണി, സോണിയ, ലൈലാമ്മ, സന്തോഷ് പാറയോലിക്കല്‍, ബാബു പതാപ്പറമ്പില്‍, ബേബി പുതിയാത്ത് എന്നിവര്‍ പ്രസംഗിച്ചു.