നഗരസഭകളിലെ സംവരണവാർഡുകൾ
1600389
Friday, October 17, 2025 6:06 AM IST
തൊടുപുഴ: ജില്ലയിലെ നഗരസഭകളിലെ സംവരണ വാർഡുകൾ ഇന്നലെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. പഞ്ചായത്തുകളിലെ നറുക്കെടുപ്പ് കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് നാളെ 10 മുതൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടക്കും. 21ന് ആണ് ജില്ലാ പഞ്ചായത്തിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കുക.
തൊടുപുഴ നഗരസഭ -38
വനിതാ സംവരണം: 3 -വേങ്ങത്താനം, 7-ബിഎച്ച്എസ്, 9-പെട്ടെനാട്, 11-ഹോളിഫാമിലി, 12-കാരൂപ്പാറ, 13-കുന്നം, 18-കുമ്മംകല്ല്, 19-മലേപ്പറന്പ്, 20-വലിയജാരം, 24-ഉറുന്പിൽപാലം, 25-മാരംകുന്ന്, 26-കാഞ്ഞിരമറ്റം, 28-പെരുക്കോണി, 29-കോതായിക്കുന്ന്, 31-നടുക്കണ്ടം, 33-അമരംകാവ്, 36-ചുങ്കം, 37-റിവർവ്യൂ
പട്ടികജാതി വനിത: 4-മടത്തിക്കണ്ടം പട്ടികജാതി: 21-കീരികോട്
കട്ടപ്പന നഗരസഭ -35
വനിതാ സംവരണം: 2-നിർമലാസിറ്റി, 5 - വെള്ളയാംകുടി, 7-നത്തുകല്ല്, 9-പേഴുംകവല, 10-വലിയപാറ, 12-കൊച്ചുതോവാള, 13-ആനകുത്തി, 16-അന്പലപ്പാറ, 18-കുന്തളംപാറ നോർത്ത്, 19-കുന്തളംപാറ സൗത്ത്, 20-കട്ടപ്പന വെസ്റ്റ്, 24-മേട്ടുക്കുഴി, 25-കടമാക്കുഴി, 26-വള്ളക്കടവ്, 29-ഐടിഐ, 31-ഗവ.കോളജ്, 35-കൗന്തി)
പട്ടികജാതി വനിത: 14-പാറക്കടവ് പട്ടികജാതി: 28-തൊവരയാർ.