പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം ഇന്ന്
1599728
Tuesday, October 14, 2025 11:53 PM IST
ചക്കുപള്ളം: ഫാ. ഏബ്രഹാം ചാക്കോ നരിമറ്റം കോർ എപ്പിസ്കോപ്പ പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ. ജൂബിലി ആഘോഷം ഇന്നു ചക്കുപള്ളം സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ നടക്കും. രാവിലെ 9.30നു കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധകുർബാനയർപ്പിക്കും. തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് സഹകാർമികനാകും.
തുടർന്നു നടക്കുന്ന അനുമോദന സമ്മേളനത്തിൽ തോമസ് മാർകൂറിലോസ് അധ്യക്ഷത വഹിക്കും. മാർ ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഇടുക്കി മലങ്കര സിറിയൻ ഓർത്തഡോക്സ് ഭദ്രാസനാധിപൻ സക്കറിയാസ് മാർ സേവേറിയോസ് അനുഗ്രഹപ്രഭാഷണം നടത്തും.
നോർമൽ ബയോജെൻ ടെക്നോളജി എംഡി ഡോ. വി.ആർ. രാജേന്ദ്രനെ ചടങ്ങിൽ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ഫാ. മത്തായി മണ്ണൂർവടക്കേതിൽ, സിസ്റ്റർ മേരി റോസ്, ഫാ. വർഗീസ് ചിറയ്ക്കൽ, ബാബുക്കുട്ടി മണ്ണൂർകിഴക്കേതിൽ എന്നിവർ പ്രസംഗിക്കും. വികാരി റവ. ഡോ. ഏബ്രഹാം ഇരുന്പിനിക്കൽ സ്വാഗതവു ഫാ.ജോസ് മണ്ണൂർ കിഴക്കേതിൽ നന്ദിയും പറയും.