ശാ​ന്ത​മ്പാ​റ: അ​ന​ധി​കൃ​ത മ​ദ്യവി​ല്പ​ന ന​ട​ത്തി​യ നാ​ലു​പേ​ർ പിടിയിൽ. മ​ദ്യം വാ​ങ്ങി​ വാ​ങ്ങി​യ കൂ​ടി​യ വി​ല​യ്ക്ക് ചി​ല്ല​റ വി​ല്പ​ന ന​ട​ത്തി​വ​ന്ന നാ​ലു പേ​രെ​യാ​ണ് ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.​

പേ​ത്തൊ​ട്ടി വീ​ട്ടു​ന​മ്പ​ർ 64ൽ ​മൂ​ർ​ത്തി (37), ച​രു​വി​ള വീ​ട്ടി​ൽ സെ​ൽ​വം (55), വീ​ട്ടു​ന​മ്പ​ർ 141ൽ ​അ​രു​ൺ​കു​മാ​ർ (36), വീ​ട്ടു​ന​മ്പ​ർ 132ൽ ​സു​രേ​ഷ് (43) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

8,830 മി​ല്ലി ലി​റ്റ​ർ മ​ദ്യ​വും 11,090 രൂ​പ​യും മ​ദ്യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കെഎ​ൽ 37 എ 2071 ​ന​മ്പ​ർ ഓ​ട്ടോ​റി​ക്ഷ​യും ഇ​വ​രി​ൽനി​ന്നു പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.​

ശാ​ന്ത​ൻ​പാ​റ ഇ​ൻ​സ്പെ​ക്ട​ർ ശ​ര​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രേ​ഡ് എ​സ്ഐ ​സ​ജി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ന​ജീ​ബ്, അ​ശോ​ക​ൻ, സ​തീ​ഷ്, അ​നീ​ഷ്, ജി​ഷ്ണു എ​ന്നി​വ​ർ അ​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.