ക്രിസ്തുജയന്തി ജൂബിലി ബൈബിള്‍ കണ്വന്ഷന് 17 മുതല്‍ കല്ലാറില്‍
1599456
Monday, October 13, 2025 11:40 PM IST
നെടുങ്കണ്ടം: കേരള കത്തോലിക്ക കരിസ്മാറ്റിക് നവീകരണത്തിന്റെ സുവര്‍ണജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി കല്ലാര്‍ സബ് സോണിന്റെ നേതൃത്വത്തില്‍ 17 മുതല്‍ 20 വരെ കല്ലാര്‍ മേരിഗിരി ദേവാലയ അങ്കണത്തില്‍ ക്രിസ്തുജയന്തി ജൂബിലി ബൈബിള്‍ കണ്വെന്ഷന് - റൂഹാ 2025 നടക്കും.
എല്ലാ ദിവസവും വൈകുന്നേരം 3.30 മുതല്‍ രാത്രി ഒമ്പത് വരെ നടക്കുന്ന കണ്‍വന്‍ഷനില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദിവ്യകാരുണ്യ ആരാധന, ഗാന ശുശ്രൂഷ, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ഉണ്ടായിരിക്കും. 17ന് വൈകുന്നേരം 3.30ന് വിജയപുരം രൂപത സഹായ മെത്രാന് മാര്‍ ജസ്റ്റിന് മഠത്തിപ്പറമ്പില്‍ ഉദ്ഘാടന സന്ദേശം നല്‍കും. തുടര്‍ന്ന് തോമസ് കുമളി വചന സന്ദേശം നല്‍കും.
18ന് ബാബു കോഴിക്കോട്, സെബാസ്റ്റ്യന്‍ താന്നിക്കല്‍ എന്നിവരും 19ന് ഷാജി വൈക്കത്തുപറമ്പില്‍, ഫാ. ജയിംസ് മാക്കിയില്‍ എന്നിവരും 20ന് ഫാ. സിജോ തയ്യാലയ്ക്കല്‍, ഉണ്ണി മാവടി എന്നിവരും വചന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
കല്ലാര്‍ സബ് സോണിലെ വിവിധ ഇടവകകളില്‍നിന്നുള്ള വിശ്വാസികള്‍ പങ്കെടുക്കും. കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സബ് സോണ്‍ അനിമേറ്റര്‍ ഫാ. വിജോഷ് ജോസഫ് മുള്ളൂര്‍, ജന. കണ്‍വീനര്‍ ബേബിച്ചന് കൊച്ചുപറമ്പില്‍, സബ്സോണ് കോ-ഓഡിനേറ്റര്‍ എം.സി. സോഫി മുല്ലൂര്‍ എന്നിവര്‍ അറിയിച്ചു.