സ്നേഹവീടിന്റെ നിർമാണം തുടങ്ങി
1600380
Friday, October 17, 2025 6:06 AM IST
ഉപ്പുതറ: ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷം നിർമിച്ചുനൽകുന്ന ആറു വീടുകളിൽ രണ്ടാമത്തെ സ്നേഹവീടിന്റെ നിർമാണം ആരംഭിച്ചു. ഉപ്പുതറ പഞ്ചായത്തിലെ മാട്ടുതാവളത്താണ് വീടിന്റെ നിർമാണം പുരോഗമിക്കുന്നത്.
നിർമാണോദ്ഘാടനം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ കെ.ബി. ഷൈൻകുമാർ നിർവഹിച്ചു. ഉപ്പുതറ ലയണ്‍സ് ക്ലബ് പ്രസിഡന്റ് സജിൻ സ്കറിയ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് വൈസ് ഗവർണർ കെ.പി. പീറ്റർ, കാബിനറ്റ് സെക്രട്ടറി സജി ചമേലി, ട്രഷറർ വർഗീസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.