കർഷകകൂട്ടായ്മ പ്രതിഷേധിച്ചു
1600386
Friday, October 17, 2025 6:06 AM IST
അറക്കുളം: കാർഷികവായ്പയും സ്വർണപ്പണയവായ്പയും പലിശയോടൊപ്പം മുഴുവൻ വായ്പാതുകയും അടച്ച് പുതുക്കണമെന്ന നിർദേശം പിൻവലിക്കണമെന്നും വായ്പാ പലിശ അടച്ച് പുതുക്കുന്നവർക്ക് പലിശ സബ്സിഡിയായി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യൂണിയൻ ബാങ്കിനുമുന്നിൽ പ്രതിഷേധ ധർണ നടത്തി.
മൂന്നുലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷമായി ഉയർത്തിയ കാർഷികവായ്പകൾ സ്വർണപ്പണയത്തിനും ലഭ്യമാക്കി പ്രാബല്യത്തിൽ വരുത്തണം. ആർബിഐ നിർദേശങ്ങൾ മറികടന്ന് കൂടുതൽ പ്രമാണങ്ങൾ ആവശ്യപ്പെടുന്നത് അവസാനിപ്പിക്കണം. സ്വർണപ്പണയ കാർഷികവായ്പകൾ നടപടിക്രമങ്ങൾ ലഘൂകരിച്ച് പലിശ മാത്രം അടച്ച് പുതുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അറക്കുളം കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന കർഷക സംഗമം ആവശ്യപ്പെട്ടു.
കർഷകസംഗമത്തിൽ മൈക്കിൾപുരയിടം, ജയ്സണ് കുന്നുംപുറത്ത്, ജോസഫ് പരവൻപറന്പിൽ, തങ്കച്ചൻ പെരുമാംപള്ളി, ഫിലിപ്പ് നെല്ലൻകുഴിയിൽ, ജോസഫ് പനച്ചിക്കൽ, ജോഷി തുരുത്തിക്കര, ബിജു അരീക്കാട്ട്, ജോയി കുളത്തിനാൽ, ജോമോൻ മൈലാടൂർ, ജോബി പുരയിടം, ദേവസ്യ കാണിയക്കാട്ടിൽ, ജോസഫ് തളികപറന്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.