അടിമാലി: അടിമാലി മാങ്കടവ് നായ്ക്കുന്നില്‍ ജുമാമസ്ജിദില്‍ പ്രാര്‍ഥനയ്ക്കായി പോയ കുട്ടികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം. അഞ്ചിലധികം കുട്ടികള്‍ക്ക് പരിക്കേറ്റു. കുട്ടികളെ അടിമാലിയിലെ താലൂക്കാശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സ ആവശ്യമായ കുട്ടികളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.