താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ പ​രാ​ധീ​ന​ത​ക​ള്‍ പ​രി​ഹ​രി​ക്ക​ണം: സിഎംപി
Friday, September 27, 2024 6:26 AM IST
അ​ടി​മാ​ലി: അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ പ​രാ​ധീ​ന​ത​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സിഎംപി ​സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. ആ​ശു​പ​ത്രി​യി​ൽ കാ​ത്ത് ലാ​ബും ബ്ലെ​ഡ് ബാ​ങ്കും ഡ​യാ​ലി​സി​സ് സെ​ന്‍റ​റു​മ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ വേ​ഗ​ത്തി​ല്‍ സ​ജ്ജ​മാ​ക്ക​ണം.​ ആ​ശു​പ​ത്രി​യി​ലെ ചി​ല ജീ​വ​ന​ക്കാ​രു​ടെ രോ​ഗി​ക​ളോ​ടു​ള്ള പെ​രു​മാ​റ്റ​ത്തി​ല്‍ മാ​റ്റം വ​രു​ത്ത​ണം.​ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ല്‍​ക്കു​ന്ന മ​റ്റ് പ​രാ​ധീ​ന​ത​ക​ളി​ല്‍ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും സിഎംപി ​ജി​ല്ലാ സെ​ക്ര​ട്ട​റി കെ.എ. കു​ര്യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ന​വം​ബ​റി​നു​ള്ളി​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ത്ത പ​ക്ഷം ഡി​സം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സി​എം​പി നേ​തൃ​ത്വം അ​റി​യി​ച്ചു.​ ഡി​സം​ബ​ര്‍ ഒ​ന്നി​ന് ആ​ശു​പ​ത്രി​ക്ക് മു​മ്പി​ല്‍ ധ​ര്‍​ണ ന​ട​ത്തും. ഡി​സം​ബ​ര്‍ 25ന് ​പ​ട്ടി​ണി സ​മ​ര​വും ജ​നു​വ​രി ഒ​ന്നി​ന് പ​ണി​മു​ട​ക്ക് സ​മ​ര​വും സം​ഘ​ടി​പ്പി​ക്കും.​സ​മ​രം കൊ​ണ്ടും ഫ​ല​മു​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ല്‍ വി​ഷ​യ​ത്തി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും സി​എം​പി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.എ. കു​ര്യ​ന്‍, ബേ​ക്ക​ര്‍ ജോ​സ​ഫ്, ടി.എ. അ​നു​രാ​ജ്, അ​നീ​ഷ് ചേ​ന​ക്ക​ര, കെ.ജി. പ്ര​സ​ന്ന​കു​മാ​ര്‍, സ​ന്ദീ​പ് ച​ന്ദ്ര​ശേ​ഖ​ര​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.