സി​എ​ച്ച്ആ​ർ വി​ഷ​യം: എം​പി രാ​ഷ‌്ട്രീ​യ​വ​ത്ക​രി​ക്കു​ന്നെ​ന്ന്
Friday, September 27, 2024 6:26 AM IST
നെ​ടു​ങ്ക​ണ്ടം: സി​എ​ച്ച്ആ​ർ വി​ഷ​യ​ത്തി​ൽ ക​ർ​ഷ​കതാ​ത്പ​ര്യം ബ​ലി​ക​ഴി​ച്ച്, പ്ര​ശ്നം രാ​ഷ‌്ട്രീ​യ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ന​ട​ത്തു​ന്ന​തെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ.

ത​ർ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്കി ക​ർ​ഷ​ക​ർ​ക്ക് ഗു​ണ​ക​ര​മാ​കു​ന്ന ത​ര​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​നൊ​രു​ങ്ങു​ന്പോ​ൾ അ​നാ​വ​ശ്യ നീ​ക്ക​ങ്ങ​ളി​ലൂ​ടെ പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​ക്കു​ന്ന​തി​നാ​ണ് എം​പി ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.


സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽനി​ന്നു വ്യ​ത്യ​സ്ത​മാ​യി ക​ർ​ഷ​കവി​രു​ദ്ധ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന എം​പ​വേ​ർ​ഡ് ക​മ്മി​റ്റി​ക്കു മു​ൻ​പി​ൽ വീ​ണ്ടും വി​ഷ​യം എ​ത്തി​ക്കു​ന്ന​തു കേ​സി​ന്‍റെ ന​ട​പ​ടി​ക​ൾ വൈ​കി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കും.

ജ​ന​ങ്ങ​ൾ​ക്ക് മു​ൻ​പി​ൽ രാ​ഷ‌്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി സി​എ​ച്ച്ആ​ർ വി​ഷ​യ​ത്തി​ൽ വി​ഭാ​ഗീ​യ​ത സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും ജോ​സ് പാ​ല​ത്തി​നാ​ൽ ആ​രോ​പി​ച്ചു.