സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന പ​ദ്ധ​തി ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ആ​രം​ഭി​ക്കും
Friday, September 27, 2024 6:26 AM IST
തൊ​ടു​പു​ഴ: പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സൗ​ജ​ന്യ സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ "ദി​ശ' ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ഐ​ടി ആ​ന്‍റ് പ്ര​ഫ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​പു​ജോ​ണ്‍ ജോ​സ​ഫ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​

നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽനി​ന്ന് അ​ടു​ത്ത പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ലെ 500-ഓ​ളം ഉ​ന്ന​ത പ​ദ​വി​ക​ളി​ലേ​ക്കു​ള്ള മ​ത്സ​രപ​രീ​ക്ഷ​ക​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ബ്സൊ​ല്യൂ​ട്ട് ഐ​എ​എ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​റും സി​എ​ൻ​എ​ൻ ചേ​ഞ്ച് മേ​ക്ക​ർ ഓ​ഫ് ഇ​ന്ത്യ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഡോ.​ ജോ​ബി​ൻ കൊ​ട്ടാ​രം പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഏഴ്, എട്ട്, ഒന്പത് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന 50 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​ന് അ​വ​സ​രം.


ര​ജി​സ്ട്രേ​ഷ​ൻ 6238407078 എ​ന്ന ന​ന്പ​റി​ലോ, [email protected] എ​ന്ന ഇ-​മെ​യി​ൽ വ​ഴി​യോ അ​പേ​ക്ഷി​ക്കാം. സി​വി​ൽ സ​ർ​വീ​സ് ആ​പ്റ്റി​റ്റ്യൂ​ട്ട് ക​റ​ന്‍റ് അ​ഫ​യേ​ഴ്സ്, പേ​ഴ്സാ​ണി​ലി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് സെ​ക്‌ഷ​നു​ക​ൾ, പൊ​തു​വി​ജ്ഞാ​നം, ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ്, കോ​ണ്‍​ഫി​ഡ​ൻ​സ് ബി​ൽ​ഡിം​ഗ് പ്രോ​ഗ്രാ​മു​ക​ൾ, ലോ​ജി​ക്ക​ൽ റീ​സ​ണിം​ഗ് റീ​ഡിം​ഗ് കോം​പ്രി​ഹെ​ൻ​ഷ​ൻ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​ അ​ബ്സ​ല്യൂ​ട്ട് ഐ​എ​എ​സ് അ​ക്കാ​ദ​മി​യു​ടെ​യും കേ​ര​ള ഐ​ടി ആ​ന്‍ഡ് പ്ര​ഫ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ഡ്വ. ജോ​സി ജേ​ക്ക​ബ്, ഡോ. ​ജോ​ബി​ൻ കൊ​ട്ടാ​രം, ജെ​യ്സ് ജോ​ണ്‍, ജെ​യ്സ​ണ്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.