കാ​ന്ത​ല്ലൂ​രി​ല്‍ കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ ന​ട​പ​ടി തു​ട​ങ്ങി
Saturday, September 28, 2024 5:58 AM IST
മ​റ​യൂ​ര്‍: ജ​ന​കീ​യ സ​മ​ര​ത്തെത്തു​ട​ര്‍​ന്ന് കാ​ട്ടാ​ന​ക​ളെ കാ​ട്ടി​ലേ​ക്കു തു​ര​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ കാ​ന്ത​ല്ലൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്് പി. ​ടി. ത​ങ്ക​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മ​രസ​മി​തി പ്ര​വ​ര്‍​ത്ത​ക​രു​മാ​യി നടത്തിയ ച​ർ​ച്ചയുടെഅടിസ്ഥാ നത്തി ലാണ് കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ ന​ട​പ​ടി തു​ട​ങ്ങി​യ​ത്.

സ​മ​ര​ക്കാ​രു​മാ​യി ന​ട​ത്തി​യ ഒ​ത്തുതീ​ര്‍​പ്പ് ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി കാ​ന്ത​ല്ലൂ​രി​ലേ​ക്ക് ഇ​ടു​ക്കി ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​ള്ള ടാ​സ്ക് ഫോ​ഴ്സി​നെ എ​ത്തി​ച്ചു. അ​ഞ്ചു സം​ഘ​ങ്ങ​ളി​ലാ​യി 84 പേ​രാ​ണ് ദൗ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

കാ​ന്ത​ല്ലൂ​ര്‍ പെ​രു​മ​ല, ഗു​ഹ​നാ​ഥ​പു​രം, വെ​ട്ടു​കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ കൃ​ഷി സ്ഥ​ല​ങ്ങ​ളി​ല്‍ ആ​റ് കാ​ട്ടാ​ന​ക​ളെ സ്പോ​ട്ട് ചെ​യ്തു. ഗു​ഹ​നാ​ഥ​പു​ര​ത്തുനി​ന്നു കാ​ട്ടാ​ന​ക​ളെ പ​ട​ക്കം പൊ​ട്ടി​ച്ചും മ​റ്റും തു​ര​ത്തി ഡാം ​സൈ​റ്റി​ല്‍ എ​ത്തി​ച്ചു.


പി​ന്നീ​ട് ഗ്രാ​​ന്‍റി​സ് തോ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന കാ​ട്ടാ​ന​യെ വ​നാ​തി​ര്‍​ത്തി​യി​ലേ​ക്ക് തു​ര​ത്താ​ന്‍​ശ്ര​മി​ച്ചെ​ങ്കി​ലും നേ​രം വൈ​കി​യ​തി​നാ​ല്‍ സാ​ധി​ച്ചി​ല്ല.

വേ​ട്ട​ക്കാ​ര​ന്‍ കോ​വി​ല്‍ ഭാ​ഗ​ത്തു​ള്ള കാ​ട്ടാ​ന​ക​ള്‍ തി​രി​കെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്താ​തി​രി​ക്കാ​ന്‍ രാ​ത്രി വ​നം വ​കു​പ്പി​​ന്‍റെ ടാ​സ്ക് ഫോ​ഴ്സ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. കാ​ന്ത​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് പി.ടി. ത​ങ്ക​ച്ച​ന്‍, പി.ടി. മോ​ഹ​ന്‍ ദാ​സ് എ​ന്നി​വ​ര്‍ വ​ന​പാ​ല​ക​രു​മാ​യും ച​ര്‍​ച്ച ന​ട​ത്തി.