നെ​ഹ്റു ട്രോ​ഫിയിൽ തു​ഴ​യെ​റി​യാ​ൻ നെ​ടു​ങ്ക​ണ്ട​ത്തിന്‍റെ അ​ഭി​ജി​ത്തും അ​ഖി​ലും
Friday, September 27, 2024 6:26 AM IST
നെ​ടു​ങ്ക​ണ്ടം: പു​ന്ന​മ​ട​ക്കാ​യ​ലി​ൽ നാ​ളെ ന​ട​ക്കു​ന്ന നെ​ഹ്റു ട്രോ​ഫി വ​ള്ളംക​ളി​യി​ൽ ആ​വേ​ശത്തു​ഴ​യെ​റി​യാ​ൻ മ​ല​നാ​ട്ടി​ൽനി​ന്ന് അ​ഭി​ജി​ത്ത് എം. ​മ​ഹേ​ഷും അ​ഖി​ൽ ജോ​ണും. നെ​ടു​ങ്ക​ണ്ടം സ്പോ​ർട്സ് അ​സോ​സി​യേ​ഷ​നി​ലെ (എ​ൻഎ​സ്എ) ​കാ​യി​കതാ​ര​ങ്ങ​ളാ​യ ഇ​രു​വ​രും ഇ​ക്കു​റി നെ​ഹ്റു ട്രോ​ഫി​യി​ലെ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബ് കൈ​ന​കരിക്കു വേ​ണ്ടി വീ​യ​പു​രം ചു​ണ്ട​ൻ വ​ള്ള​മാ​ണ് തു​ഴ​യു​ന്ന​ത്.

നെ​ടു​ങ്ക​ണ്ടം സ്പോ​ട്സ് അ​സോ​സി​യേ​ഷ​നി​ലെ കാ​യി​കതാ​ര​ങ്ങ​ളാ​യ ഇ​രു​വ​രും ജൂ​ഡോ, സാ​ബോ, ഗു​സ്തി, ജു​ജു​ട്സു എ​ന്നി ആ​യോ​ധ​ന ക​ല​ക​ളി​ൽ ദേ​ശീ​യ മെ​ഡ​ൽ ജേ​താ​ക്ക​ളും അ​ക്കാ​ഡ​മി​യി​ലെ സ​ഹ​പ​രി​ശീ​ല​ക​രു​മാ​ണ്. നെ​ടു​ങ്ക​ണ്ടം ഹൈ ​ആ​ൾ​ട്ടി​റ്റ്യൂ​ഡ് സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ന്‍റെ കെ​യ​ർ​ടേ​ക്ക​റാ​യി ജോ​ലി ചെ​യ്യു​ന്ന അ​ഭി​ജി​ത്ത് ചൈ​ന​യി​ലെ മ​ക്കാ​വോ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ഓ​ഷ്യാ​നി​ക് സാ​ബോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്ക് വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രു​ന്നു. ക​രി​ങ്കു​ന്നം മ​ല​യി​ൽ വീ​ട്ടി​ൽ മ​ഹേ​ഷ് - ഷേ​ർ​ളി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.


അ​ർ​ച്ച​ന​യാ​ണ് സ​ഹോ​ദ​രി. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി നെ​ഹ്റു​ട്രോ​ഫി വ​ള്ളം ക​ളി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന അ​ഭി​ജി​ത്ത് നെ​ഹ്റു ട്രോ​ഫി ചാ​മ്പ്യ​ൻ​മാ​രാ​യ പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ്ബി​​ന്‍റെ തു​ഴ​ച്ചി​ൽ താ​ര​മാ​യി​രു​ന്നു.

ഇ​ത്ത​വ​ണ ആ​ദ്യ​മാ​യി മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന അ​ഖി​ൽ ജോ​ൺ നെ​ടു​ങ്ക​ണ്ടം മ​ഞ്ഞ​പ്പെ​ട്ടി പു​ത്ത​ൻ​വീ​ട്ടി​ൽ സ​ന്തോ​ഷ്-ബി​ൻ​സി ദ​മ്പ​തി​ക​ളു​ടെ പു​ത്ര​നാ​ണ്. എംഎ ബി​രു​ദ​ധാ​രി​യാ​യ അ​ഖി​ൽ ഇ​ന്ത്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി ജൂ​ഡോ താ​ര​വും സാ​ബോ​യി​ൽ ദേ​ശീ​യ മെ​ഡ​ൽ ജേ​താ​വു​മാ​ണ്. അ​ല​നും അ​നീ​റ്റയു​മാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി നെ​ഹ്റു​ട്രോ​ഫി വ​ള്ളംക​ളി​ക്കാ​യി ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ലാ​ണ് ഇ​രു​വ​രും. വ​ൻ തു​ക വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് ഇ​രു​വ​രേ​യും വി​ല്ലേ​ജ് ബോട്ട് ക്ല​ബ് കൈ​ന​ഗി​രി ഇ​ക്കു​റി സ്വ​ന്ത​മാ​ക്കി​യ​ത്.