അ​റ​ക്കു​ളം പു​ത്ത​ൻ​പ​ള്ളി പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​നം: ഒ​രു​ക്കം തു​ട​ങ്ങി
Friday, September 27, 2024 6:26 AM IST
അ​റ​ക്കു​ളം: സെ​ന്‍റ്മേ​രീ​സ് പു​ത്ത​ൻ​പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ജ​നു​വ​രി അ​വ​സാ​നം ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ.​ മൈ​ക്കി​ൾ കി​ഴ​ക്കേ​പ​റ​ന്പി​ൽ, സ​ഹ​വി​കാ​രി ഫാ.​ ജോ​ർ​ജ് ത​റ​പ്പേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.​

ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ, സെ​മി​നാ​റു​ക​ൾ, ജ​പ​മാ​ല മാ​സം, ധ്യാ​നം, വ​യോ​ജ​ന​ങ്ങ​ളെ​യും വി​വാ​ഹ ജൂ​ബി​ലി നി​റ​വി​ലെ​ത്തി​യ ദ​ന്പ​തി​മാ​രെ ആ​ദ​രി​ക്ക​ൽ, സ​ന്യ​സ്തസം​ഗ​മം, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ജൂ​ബി​ലി സ്മാ​ര​ക നി​ർ​മാ​ണം എ​ന്നി​വ ന​ട​ത്തും. ഓ​രോ മാ​സ​വും വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 29നു ​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ പാ​ലാ​മെ​ഡി​സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പാ​രി​ഷ്ഹാ​ളി​ൽ ര​ക്ത​ദാന ക്യാ​ന്പ് ന​ട​ത്തും.​


ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം വി​കാ​രി ഫാ. ​മൈ​ക്കി​ൾ കി​ഴ​ക്കേ​പ​റ​ന്പി​ൽ നി​ർ​വ​ഹി​ക്കും.​ ജൂ​ബി​ലി​യു​ടെ ന​ട​ത്തി​പ്പി​നാ​യി കു​രു​വി​ള ജേ​ക്ക​ബ് കാ​രി​വേ​ലി​ൽ-​ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ, ബേ​ബി ഐ​ക്ക​ര​മ​റ്റം, ജോ​യി കു​ള​ത്തി​നാ​ൽ, ജോ​മോ​ൻ മൈ​ലാ​ടൂ​ർ, ഷീ​ജു കു​ള​ത്തി​നാ​ൽ, കെ.​സി.​ജോ​സ​ഫ് ക​ണി​യാം​കു​ന്നേ​ൽ, ബി​ജു പാ​ല​ക്കാ​ട്ടു​കു​ന്നേ​ൽ, ചെ​റി​യാ​ച്ച​ൻ വാ​ഴ​ചാ​രി​ക്ക​ൽ, ജോ​സ് ചെ​റു​വ​ള്ളാ​ത്ത്, ജി​ജി​മോ​ൻ ആ​ലാ​നി​ക്ക​ൽ, ജോ​ഷി തു​രു​ത്തി​ക്ക​ര, ജോ​സു​കു​ട്ടി വാ​ഴ​ചാ​രി​ക്ക​ൽ, ജോ​ബി​ൻ മു​ണ്ടാ​ട്ടു​ചു​ണ്ട​യി​ൽ, സാ​ബു മ​ണ്ണൂ​ർ, ജെ​യ്സ് കാ​രി​മ​ല​യി​ൽ, കൊ​ച്ചു​റാ​ണി ജോ​സ് എ​ന്നി​വ​ർ ക​ണ്‍​വീ​ന​ർ​മാ​രാ​യി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.