ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​കൂ​ടി​യ കേ​സി​ൽ പ്ര​തി​ക്ക് ക​ഠി​ന ത​ട​വ്
Friday, September 27, 2024 6:26 AM IST
തൊ​ടു​പു​ഴ: ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​കൂ​ടി​യ കേ​സി​ലെ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും. കോ​ട്ട​യം മു​ട്ട​ന്പ​ലം ഈ​ര​യി​ൽ ക​ട​വ് വ​ട്ട​ക്കു​ന്നേ​ൽ നി​ഷാ​ന്ത് പോ​ൾ കു​ര്യ​നെയാ (33) ​ണ് നാ​ല് വ​ർ​ഷം ക​ഠി​ന ത​ട​വി​നും 50,000 രൂ​പ പി​ഴ അ​ട​യ്ക്കു​ന്ന​തി​നും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു മാ​സം കൂ​ടി ക​ഠി​ന ത​ട​വി​നും തൊ​ടു​പു​ഴ എ​ൻ​ഡി​പി​എ​സ് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി കെ.​എ​ൻ.​ ഹ​രി​കു​മാ​ർ ശി​ക്ഷ വി​ധി​ച്ച​ത്.


കോ​ട്ട​യം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​എ. അ​ശോ​ക് കു​മാ​റും സം​ഘ​വും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടികൂ​ടി​യ​ത്. കോ​ട്ട​യം അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി.​വി. ഏ​ലി​യാ​സാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.