ക​ർ​ഷ​കസ​മ്മേ​ള​നം ന​ട​ത്തി
Friday, September 27, 2024 6:26 AM IST
തൊ​ടു​പു​ഴ: ഫ്രൂ​ട്ട്സ് വാ​ലി ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ സ​മ്മേ​ള​നം ന​ട​ത്തി. തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി.​രാ​ജു ത​ര​ണി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​വ​ക്കാ​ഡോ, മാ​ങ്കോ​സ്റ്റി​ൻ, റം​ബൂ​ട്ടാ​ൻ, ദു​രി​യാ​ൻ, പാ​ഷ​ൻ ഫ്രൂ​ട്ട്, ഡ്രാ​ഗ​ണ്‍ ഫൂ​ട്ട് തു​ട​ങ്ങി​യ കൃ​ഷി​ക​ളി​ലേ​ക്ക് ആ​ത്മധൈ​ര്യ​ത്തോ​ടെ ക​ർ​ഷ​ക​ർ​ക്ക് മു​ന്നോ​ട്ടു പോ​കാ​ൻ എ​ല്ലാ​വി​ധ സ​ഹാ​യ​വും ക​ന്പ​നി ചെ​യ്തു ന​ൽ​കു​മെ​ന്നും ബം​ഗ​ളു​രു, മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലു​ള്ള ഫ്രൂ​ട്ട്സ് വാ​ലി ക​ന്പ​നി​ക​ൾ ക​ർ​ഷ​ക​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യാ​ൻ സ​ഹാ​യ​ക​മാ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


കാ​ഡ്സ് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ, ഫ്രൂ​ട്ട്സ് വാ​ലി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജോ​മി മാ​ത്യു, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഡ​യ​റ​ക്ട​ർ ജോ​സി കൊ​ച്ചു​കു​ടി, തോ​മ​സ് പീ​ടി​ക​യി​ൽ, ബി​നു മ​ണ്ണൂ​ർ, സ​ജീ​വ് വ​ട​ക്കേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.