പ്രി​യ​ങ്ക​യു​ടെ വ​ര​വ് മുന്നണിക്ക് ക​രു​ത്തു പ​ക​രും: പി.​ജെ.​ ജോ​സ​ഫ്
Wednesday, June 19, 2024 4:24 AM IST
തൊ​ടു​പു​ഴ: പ്രി​യ​ങ്ക ഗാ​ന്ധി ദേ​ശീ​യ രാ​ഷ‌്ട്രീ​യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത് ഇ​ന്ത്യ മു​ന്ന​ണി​ക്ക് കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​രു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു. രാ​ഹു​ൽ​ഗാ​ന്ധി വ​യ​നാ​ട്ടി​ൽനി​ന്നു മാ​റി റാ​യ്ബ​റേ​ലി തെ​ര​ഞ്ഞെ​ടു​ത്ത​തും പ്രി​യ​ങ്ക ഗാ​ന്ധി ഇ​വി​ടേ​ക്ക് വ​രു​ന്ന​തും സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.