നാട്ടുകാരുടെ സമരം ഫലം കണ്ടു
1417548
Saturday, April 20, 2024 3:17 AM IST
കട്ടപ്പന: നാട്ടുകാരുടെ സമരം ഫലം കണ്ടു. വർഷങ്ങളായി തകർന്നുകിടന്നിരുന്ന ഇരുപതേക്കർ - പൊന്നിക്കവല റോഡ് നവീകരിക്കുമെന്ന അധികാരികളുടെ വാക്ക് പാഴായതോടെയാണ് കഴിഞ്ഞ വിഷുദിനത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്.
വോട്ട് തേടി ആരും എത്തേണ്ടതില്ല എന്ന ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചായിരുന്നു സമരം. വേറിട്ട പ്രതിഷേധം സമൂഹമാധ്യങ്ങളിലടക്കം വൈറൽ ആയതോടെ പ്രതിരോധത്തിലായ നഗരസഭ തൊട്ടടുത്ത ദിവസം റോഡ് നവീകരണം തുടങ്ങുകയായിരുന്നു.
930 മീറ്റർ റീടാറിംഗും 76 മീറ്റർ കോൺക്രീറ്റിംഗുമാണ് ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ കോൺക്രീറ്റിംഗ് പൂർത്തിയാക്കും. ഇതിനു ശേഷമാകും റീടാറിംഗ് ആരംഭിക്കുക