കുളത്തിൽ വീണ പശുവിനെ ഫയർ ഫേഴ്സ് രക്ഷപ്പെടുത്തി
1339054
Thursday, September 28, 2023 11:27 PM IST
വണ്ടിപ്പെരിയാർ: കുടിവെള്ളത്തിനായി കുത്തിയ കുളത്തിൽ വീണ പശുവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. വളളക്കടവ് കൊക്കക്കാട് മലയക്കുന്നേൽ സാബുവിന്റെ കൃഷിയിടത്തിലെ കുളത്തിലാണ് പശു വീണത്.
ബ്ലോക്ക് പഞ്ചായത്തംഗം പി.എം. നൗഷാദ് വിവരമറിയിച്ചതിനെത്തുടർന്ന് പീരുമേട് ഫയർ ഫോഴ്സ് എത്തി നാട്ടുകാരും ചേർന്ന് മണിക്കുറുകൾ ശ്രമിച്ചാണ് പശുവിനെ പുറത്തെത്തിച്ചത്. കുളത്തിന് അൻപതടിയോളം താഴ്ചയും പത്തടിയോളം വീതിയുമുണ്ട്.
പീരുമേട് ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫീസർ എൽ. സുഗണൻ, ഉദ്യോഗസ്ഥരായ എസ്. രാജേഷ്, കെ. അനീഷ്, പി.ആർ. അനന്ദു, ടി. നികേഷ്, എം. ശരവണകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.