വോട്ടുചോരി: സിഗ്നേച്ചർ കാമ്പയിനും പ്രതിഷേധ പ്രകടനവും നടത്തി
1599198
Sunday, October 12, 2025 11:40 PM IST
ചെറുതോണി: വോട്ടുചോരിക്കെതിരേയുള്ള സിഗ്നേച്ചർ കാമ്പയിനും ശബരിമലയിലെ സ്വർണം മോഷ്ടിച്ച സർക്കാരിനും ദേവസ്വം ബോർഡിനുമെതിരേ പ്രതിഷേധിച്ചു കോൺഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി ചേലച്ചുവട്ടിൽ പ്രതിഷേധ ജ്വാലയും പ്രകടനവും നടത്തി. സിഗ്നേച്ചർ കാമ്പയിൻ കെപിസിസി അംഗം എ.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോബി ചാലിൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഡിസിസി സെകട്ടറി എം.ഡി. അർജുനൻ, ഡിസിസി അംഗം പി.കെ. മോഹൻദാസ്, പി.ഡി. ശോശാമ്മ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സോയിമോൻ സണ്ണി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. അനീഷ് ജോർജ്, കർഷക കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നാരായണൻ കുന്നിനി, ജനറൽ സെക്രട്ടറി ഷിജു നരിതൂക്കിൽ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ടി. ജയകുമാർ, സെക്രട്ടറി ടോമി താണോലി, മണ്ഡലം സെക്രട്ടറി അപ്പുക്കുട്ടൻ മാടവന തുടങ്ങിയവർ പ്രസംഗിച്ചു.