ശാന്ത​ൻ​പാ​റ: ​മു​ൻ വൈ​രാ​ഗ്യ​ത്തെത്തു​ട​ർ​ന്ന് യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൻ മൂ​ന്നു പേ​ർ പി​ടി​യി​ൽ.​ശാ​ന്ത​ൻ​പാ​റ പേ​ത്തൊ​ട്ടി ആ​ലും​മൂ​ട്ടി​ൽ രാ​ജേ​ഷ്, കു​റും​പെ​ലി​ൽ അ​ല​ൻ, എ​സ്റ്റേ​റ്റ് പൂ​പ്പാ​റ കാ​ക്കു​ന്നേ​ൽ അ​ർ​ജു​ൻ എ​ന്നി​വ​രെ​യാ​ണ് ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശാ​ന്ത​ൻ​പാ​റ പേ​ത്തൊ​ട്ടി വാ​ഴേ​പ​റ​മ്പി​ൽ വി​നീ​ഷാ​ണ് മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്.

ആ​ഴ്ച​ക​ൾ​ക്കു മു​ൻ​പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പോ​ത്തൊ​ട്ടി​യി​ലെ കൃ​ഷി​യി​ട​ത്തി​ൽനി​ന്നു ജോ​ലി ക​ഴി​ഞ്ഞ് വി​നീ​ഷ് മ​ട​ങ്ങു​ന്ന​തി​നി​ടെ വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി മൂന്നം​ഗ സം​ഘം മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽനി​ന്നു പി​ടി​ച്ചി​റ​ക്കി ക​മ്പിവ​ടി​യും കാ​പ്പിവ​ടി​യും ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വി​നീ​ഷ് നെ​ടുങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

ശാ​ന്ത​ൻ​പാ​റ പോ​ലീ​സി​ൽ ന​ൽ​കി​യി​രു​ന്ന പ​രാ​തി​യെത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.​ സിഎ​ച്ച്ആ​ർ ഭൂ​മി​യി​ൽനി​ന്നു മ​രം മു​റി​ച്ചു ക​ട​ത്തു​ന്ന​ത് വ​നം വ​കു​പ്പി​നെ അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്നാ​ണ് ഇ​വ​ർ ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന് വി​നീ​ഷ് പ​റ​യു​ന്നു. വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള കു​ടും​ബപ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.​അ​റ​സ്റ്റ് ചെ​യ്ത മൂ​ന്നു പ്ര​തി​ക​ളെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.