ക​ട്ട​പ്പ​ന: "പൊ​രു​താം ല​ഹ​രി​ക്കെ​തി​രേ' എ​ന്ന സ​ന്ദേ​ശ​വു​മാ​യി മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 21-ന് ​ക​ട്ട​പ്പ​ന​യി​ൽ ന​ട​ക്കു​ന്ന ല​ഹ​രിവി​രു​ദ്ധ സ​മൂ​ഹ ന​ട​ത്ത​ത്തോ​ട​നു​ബ​ന്ധി​ച്ച് റീ​ൽ​സ് മ​ത്സ​രം സംഘടിപ്പിക്കും. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മാ​യി വെ​വ്വേ​റെ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.​ മി​ക​ച്ച റീ​ലി​ന് 10,000 രൂ​പ സ​മ്മാ​ന​മാ​യി ന​ൽ​കും.

സ​മൂ​ഹ ന​ട​ത്ത​ത്തി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​തും ല​ഹ​രിവി​രു​ദ്ധ സ​ന്ദേ​ശം പ​ക​രു​ന്ന​തു​മാ​യ റീ​ലു​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ​ഒ​രു ​മി​നി​ട്ടി​ൽ താ​ഴെ ദൈ​ർ​ഘ്യ​മു​ള്ള റീ​ലു​ക​ളാ​ണ് അ​യയ്​ക്കേ​ണ്ട​ത്. ഒ​രാ​ൾ​ക്ക് ഒ​ന്നി​ല​ധി​കം റീ​ലു​ക​ൾ അ​യ​യ്ക്കാം. മു​ൻ​പ് പ്ര​സി​ദ്ധീ​ക​രി​ച്ച റീ​ലു​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. വി​ജ​യി​യെ സ​മ്മേ​ള​ന വേ​ദി​യി​ൽ പ്ര​ഖ്യാ​പി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​വാ​ർ​ഡ് ന​ൽ​കും. മ​ത്സ​ര​ത്തി​നു​ള്ള റീ​ലു​ക​ൾ 18-നു മു​ൻ​പാ​യി 7909231810, 7902394508 എ​ന്നീ ന​ന്പ​റു​ക​ളി​ലേ​ക്ക് വാ​ട്സ്അപ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.