ശങ്കരപ്പള്ളിയിൽ വീണ്ടും അപകടം
1336800
Tuesday, September 19, 2023 11:21 PM IST
മുട്ടം: തൊടുപുഴ-മൂലമറ്റം റൂട്ടിൽ ശങ്കരപ്പള്ളിയിലെ വളവിൽ വീണ്ടും അപകടം. തൊടുപുഴയിൽ നിന്ന് മൂലമറ്റത്തേക്ക് പോയ പിക്കപ്പ് വാൻ റോഡിൽനിന്ന് തെന്നിമാറി പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മൂലമറ്റം സ്വദേശികളായ ഷാജി, ടോമി എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം ഇവിടെ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ടു പേർക്ക് പരിക്കേറ്റിരുന്നു. അപകടം പതിവായിട്ടും ഇവിടെ മുന്നറിയിപ്പുബോർഡു പോലും സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല.