ബൈക്കും ജീപ്പും കൂട്ടിയിടിച്ചു പ്ലസ് ടു വിദ്യാർഥി മരിച്ചു
1300513
Tuesday, June 6, 2023 12:44 AM IST
അടിമാലി: ബൈക്കും ജീപ്പും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ പ്ലസ് ടു വിദ്യാർഥി മരിച്ചു. കമ്പിളികണ്ടം പടിഞ്ഞാട്ടിൽ ബിനുവിന്റെ മകൻ പി.ബി. ആദർശ് (17) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെ പാറത്തോടിനും കമ്പിളികണ്ടത്തിനും ഇടയിലായിരുന്നു അപകടം.
സഹോദരിയെ ട്യൂഷൻ ക്ലാസിൽ എത്തിച്ച ശേഷം തിരികെ സ്കൂളിലേക്ക് പോകും വഴി എതിരെ വന്ന ജീപ്പിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ആദർശിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാറത്തോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിയായിരുന്നു ആദർശ്. ശാരിയാണ് മാതാവ്. ആദിത്യ ഏക സഹോദരി. സംസ്കാരം ഇന്നു പത്തിന് വീട്ടുവളപ്പിൽ. വെള്ളത്തൂവൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.