നഗ്നതാപ്രദർശനം: പ്രതി പിടിയിൽ
1299266
Thursday, June 1, 2023 10:44 PM IST
തൊടുപുഴ: സ്വകാര്യ ബസ് സ്റ്റാൻഡിൽ യുവതിക്കു മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ ആളെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കുളമാവ് പോത്തുമറ്റം പണിക്കവീട്ടിൽ വിജയകുമാർ (ഉണ്ണി-45) ആണ് പിടിയിലായത്.
ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഇയാൾ നഗ്നതാപ്രദർശനം നടത്തിയത്. യുവതി ബഹളംവച്ചതോടെ സമീപത്തുണ്ടായിരുന്ന യാത്രക്കാരും ഓട്ടോത്തൊഴിലാളികളും ബസ് ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവച്ചു. പിന്നീട് തൊടുപുഴ പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഇയാൾ ലഹരിമരുന്ന് ഉപയോഗിക്കുന്നതായുള്ള സംശയത്തെത്തുടർന്ന് ഡിവൈഎസ്പി എം.ആർ. മധുബാബുവിന്റെ നിർദേശപ്രകാരം കുളമാവ് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പോലീസ് പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ലഹരി ഉത്പന്നങ്ങൾ കണ്ടെത്താനായില്ല. മദ്യപാനശീലമുള്ള പ്രതി ഏതാനും വർഷങ്ങളായി ഭാര്യയും മക്കളുമായി പിരിഞ്ഞു കഴിയുകയാണെന്നും പോലീസ് പറഞ്ഞു.