ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന് 36.98 കോടിയുടെ ബജറ്റ്
1280242
Thursday, March 23, 2023 10:44 PM IST
ഇളംദേശം: ബ്ലോക്ക് പഞ്ചായത്തിന് 36.98 കോടി രൂപ വരവും 36.91 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ് ബജറ്റ് അവതരിപ്പിച്ചു.
ഇക്കോ ടൂറിസം പദ്ധതി, ജീവിതശൈലി യോഗാ കേന്ദ്രങ്ങൾ, സ്ത്രീ സ്വയം സഹായ പദ്ധതികൾ എന്നിവയ്ക്ക് ബജറ്റിൽ പ്രത്യേക തുക വകയിരുത്തി. വിവിധ പഞ്ചായത്തുകളുമായി ചേർന്ന് സംയുക്ത പ്രോജക്ടുകൾ, നെൽകർഷകർക്ക് സഹായ പദ്ധതികൾ, ക്ഷീരമേഖലയ്ക്ക് പ്രത്യേക പദ്ധതിക്കായും തുക അനുവദിച്ചു.
യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് മാത്യു കെ. ജോണ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എം. ലതീഷ്, ടി. സുരേഷ് ബാബു, എം.എ. ബിജു, ജില്ലാ പഞ്ചായത്തംഗം ഷൈനി റെജി, ബ്ലോക്ക് മെംബർമാരായ ടോമി തോമസ് കാവാലം, സിബി ദാമോദരൻ, ആൻസി സോജൻ, കെ.കെ. രവി, ആൽബർട്ട് ജോസ്, ഡാനിമോൾ വർഗീസ്, നൈസി ഡെനിൽ, ജിജി സുരേന്ദ്രൻ, കെ.എസ്. ജോണ്, മിനി ആന്റണി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജോസഫ് ജോണ്, ബിഡിഒ എ.ജെ. അജയ് എന്നിവർ പ്രസംഗിച്ചു.