മാങ്കടവ് കാർമൽ മാത ഹൈസ്കൂൾ വാർഷികം
1264271
Thursday, February 2, 2023 10:31 PM IST
അടിമാലി: മാങ്കടവ് കാർമൽ മാത ഹൈസ്കൂളിന്റെ വാർഷികവും അധ്യാപക - രക്ഷാകർത്തൃദിനവും നടത്തി. ഇടുക്കി ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് കെ.എം. ജിജിമോൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ആനി പോൾ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ ടി.സി. മോണ്‍സി റിപ്പോർട്ട് അവതരിപ്പിച്ചു. കലാ - കായിക - ശാസ്ത്ര -ഗണിതശാസ്ത്ര - പ്രവൃത്തി പരിചയമേളകളിൽ സംസ്ഥാനതലത്തിൽ വിജയികളായ കുട്ടികളെ അടിമാലി പ്രിൻസിപ്പൽ എസ്ഐ കെ.എം. സന്തോഷ് അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് മെന്പർ സോളി ജീസസ്, ബ്ലോക്ക് പഞ്ചായത്ത് മെന്പർ ബിന്ദു രാജേഷ്, കൂന്പൻപാറ ഫൊറോന പള്ളി വികാരി റവ. ഡോ. ജോർജ് തുന്പനിരപ്പേൽ, കൂന്പൻപാറ എഫ്എംജിഎച്ച്എസ്എസ് പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി, ലോക്കൽ മാനേജർ സിസ്റ്റർ ലിൻഡ, പിടിഎ പ്രസിഡന്റ് നോബി ജോസഫ്, എംപി ടിഎ പ്രസിഡന്റ് ആരതി മനോജ്, സ്കൂൾ ലീഡർ സോനു ബെന്നി എന്നിവർ പ്രസംഗിച്ചു. സീനിയർ അധ്യാപകൻ റെജി ഇട്ടൂപ്പ് സ്വാഗതവും സിസ്റ്റർ സിൻസി നന്ദിയും പറഞ്ഞു.