അ​മ്മ​യും മ​ക​ളും ഒ​രു​മി​ച്ച് സർക്കാർ ജോ​ലി​യി​ലേ​ക്ക്
Wednesday, December 7, 2022 9:56 PM IST
ക​ട്ട​പ്പ​ന: ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്കു പി​എ​സ് സി​യു​ടെ കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി അ​മ്മ​യും മ​ക​ളും. അ​ടി​മാ​ലി കൊ​ര​ങ്ങാ​ട്ടി ചെ​റു​കു​ന്നേ​ൽ എം.​കെ.​ശ്രീ​ജ​യും മ​ക​ൾ മേ​ഘ​യു​മാ​ണ് ഒ​രേ ജോ​ലി​ക്കാ​യി വി​ജ​യ​വ​ഴി താ​ണ്ടി​യ​ത്.
പി​എ​സ്‌സി ​പ​രീ​ക്ഷാ പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ലൊ​ന്നും പ​ങ്കെ​ടു​ക്കാ​തെ​യാ​ണ് ഇ​രു​വ​രും റാ​ങ്ക് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കു​ക​യും കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കു​ക​യും ചെ​യ്ത​ത്.
വി​ധ​വ​യാ​യ ശ്രീ​ജ 2015ൽ ​അ​ടി​മാ​ലി നോ​ർ​ത്ത് വാ​ർ​ഡി​ൽനി​ന്ന് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്നു. നി​ല​വി​ൽ ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​ണ്. ഇ​തി​നി​ടെ ല​ഭി​ക്കു​ന്ന കു​റ​ഞ്ഞ സ​മ​യ​ത്താ​യി​രു​ന്നു പ​ഠ​നം.
ഇ​ള​യ മ​ക​ളും പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ അ​ന​ഘ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​രു​വ​രും പ​ഠ​നം ന​ട​ത്തി സ​ർ​ക്കാ​ർ ജോ​ലി​യെ​ന്ന സ്വ​പ്‌​ന​ം നേടിയത്. ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽപ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക നി​യ​മ​ന​ത്തി​ലേ​ക്കാ​ണ് ഇ​വ​ർ യോ​ഗ്യ​ത നേ​ടി​യി​രി​ക്കു​ന്ന​ത്.
ശ്രീ​ജ ര​ണ്ടാം ത​വ​ണ​യും മേ​ഘ ആ​ദ്യത​വ​ണ​യു​മാ​ണ് പി​എ​സ്‌സി ​പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. അ​ടി​മാ​ലി ഗ​വ. എ​ച്ച്എ​സ്എ​സി​ലാ​യി​രു​ന്നു ഇ​രു​വ​രും പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. വി​ജ​യി​ക​ളാ​യ​വ​രു​ടെ ഇ​ന്റ​ർ​വ്യു​വി​നു​ശേ​ഷം റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കി നി​യ​മ​നം ല​ഭി​ക്കും.