ചെറുപുഷ്പ മിഷൻ ലീഗ് കട്ടപ്പന ഫൊറോന പ്ലാറ്റിനം ജൂബിലി
1246056
Monday, December 5, 2022 10:55 PM IST
കട്ടപ്പന: ചെറുപുഷ്പ മിഷൻ ലീഗ് കട്ടപ്പന ഫൊറോന പ്ലാറ്റിനം ജൂബിലി സമാപിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സമ്മേളനവും പ്രേഷിത റാലിയും നടന്നു. കട്ടപ്പനയിൽ നടന്ന റാലിയിൽ രണ്ടായിരത്തോളം കുഞ്ഞുമിഷനറിമാർ പങ്കെടുത്തു.
പ്ലാറ്റിനം ജൂബിലി സമാപനത്തിന്റെ ഭാഗമായി കട്ടപ്പന സെന്റ് ജോർജ് ഫോറോനാ പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് മാർ മാത്യു അറയ്ക്കൽ മുഖ്യ കാർമികത്വം വഹിച്ചു. ഡിസിഎൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണംചിറ സിഎംഐസന്ദേശം നൽകി.
തുടർന്ന് നടന്ന പ്രേഷിത റാലി കട്ടപ്പന-ഇടുക്കിക്കവല ബൈപ്പാസിലുടെ ടൗണ്‍ ചുറ്റി ദേവാലയത്തിൽ സമാപിച്ചു.
മികച്ച റാലിക്കുള്ള ഒന്നാം സ്ഥാനം വലിയതോവാളയും രണ്ടും മൂന്നും സ്ഥാനങ്ങൾ മേരികുളവും കട്ടപ്പനയും കരസ്ഥമാക്കി. മുദ്രാവാക്യത്തിനുള്ള ഒന്നാം സമ്മാനം വലിയതേവാളയ്ക്കും രണ്ടാം സ്ഥാനം കാഞ്ചിയാറിനും മൂന്നാം സ്ഥാനം കിഴക്കേമാട്ടുക്കട്ടയ്ക്കും ലഭിച്ചു. ടാബ്ലോയ്ക്കുള്ള ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കൊച്ചുതോവാളയും സ്വരാജും കൽത്തൊട്ടിയും നേടി.
സമാപന സമ്മേളനത്തിൽ മികച്ച പ്രവർത്തനങ്ങൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
ഫൊറോന വികാരി ഫാ. വിൽഫിച്ചൻ തെക്കേവയലിൽ, ഫാ. നോബിൾ പൊടിമറ്റം, ഫാ. മനു കിളികൊത്തിപ്പാറ, ഫാ. വർഗീസ് കുളന്പള്ളി, ഫാ. ജോബിൻ കുഴിപ്പിൽ എന്നിവർ നേതൃത്വം നൽകി.