കെസിവൈഎം കലോത്സവം
1223596
Thursday, September 22, 2022 10:13 PM IST
കൂമ്പൻപാറ: അലത്താളം - 2022 എന്ന പേരിൽ കൂമ്പൻപാറയിൽ നടന്ന കെസിവൈഎം ഇടുക്കി രൂപതയുടെ പ്രഥമ കലോത്സവം സമാപിച്ചു. കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റ് അലക്സ് തോമസിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കൂമ്പൻപാറ പള്ളി വികാരി ഫാ. ജോർജ് തുമ്പനിരപ്പേൽ കലോത്സവം ഉദ്ഘാടനം ചെയ്തു. കെസി വൈഎം രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ ആമുഖപ്രഭാഷണം നടത്തി.
അമ്പതോളം ഇടവകകളിൽ നിന്നായി 500 ൽ അധികം യുവജനങ്ങൾ കലോത്സവത്തിൽ മാറ്റുരച്ചു. ഫാ. ജോസ് ചെമ്മരപ്പള്ളി, ഫാ. ജോസഫ് കൊച്ചുകുന്നേൽ, കെസിവൈഎം രൂപത ജനറൽ സെക്രട്ടറി ആൽബർട്ട് റെജി, രൂപത ആനിമേറ്റർ സിസ്റ്റർ ലിന്റ എസ്എബിഎസ്, ജെറിൻ പട്ടാംകുളം, നോർത്ത് റീജിയൻ പ്രസിഡന്റ് സോണി തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പ്രസംഗിച്ചു.
കലോത്സവത്തിൽ സെന്റ് ജോർജ് പാറത്തോട് സുവർണകിരീടമണിഞ്ഞു.രണ്ടാം സ്ഥാനം സെന്റ് തോമസ് ഫൊറോന ചർച്ച് ഇരട്ടയാറും കരസ്ഥമാക്കി. ബെസ്റ്റ് റീജിയണായി നോർത്ത് റീജിയൺ തെരഞ്ഞെടുക്കപ്പെട്ടു.